Advertisement

ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലും ദൈർഘ്യമേറിയ രാവും ഇന്നാണ്

December 21, 2018
Google News 1 minute Read

ഇന്ന് ഗൂഗിളിൽ ഒരു പ്രത്യേക തരം ഡൂഡിൽ കണ്ടിരുന്നില്ലേ ? തെരഞ്ഞപ്പോൾ ഒരുപക്ഷേ വിന്റർ സോൾസ്റ്റിസ് എന്ന് കാണിച്ചുകാണും. എന്നാൽ എന്താണ് ഇന്നത്തെ പ്രത്യേകതയെന്ന് മനസ്സിലായോ ? ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലും ദൈർഖ്യമേറിയ രാവും ഇന്നാണ്. ട്രോപ്പിക് ഓഫ് കാപ്രിക്കോണിന്റെ മുകളിൽ സൂര്യൻ വരുമ്പോഴാണ് സോളിസ്റ്റിസ് സംഭവിക്കുന്നത്.

ലാറ്റിൻ ഭാഷയിലെ ‘സോൾസ്റ്റീഷ്യം’ എന്ന വാക്കിൽ നിന്നാണ് സോൾസ്റ്റിസ് വരുന്നത്. ‘സൂര്യൻ അനങ്ങാതെ നിൽക്കുന്നു’ എന്നാണ് ഈ വാക്കിന്റെ അർത്ഥം. എല്ലാ വർഷവും സോൾസ്റ്റിസിന്റെ സമയത്തിൽ വ്യത്യാസമുണ്ടാകും.

മിഡ് വിന്റർ എന്നും അറിയപ്പെടുന്ന ഈ പ്രതിഭാസം വർഷത്തിൽ രണ്ടുതവണ സംഭവിക്കും. ഉത്തര അർദ്ധഗോളത്തിൽ ഡിസംബറിലും ദക്ഷിണ അർദ്ധഗോളത്തിൽ ജൂണിലുമാണ് സോളിസ്റ്റിസ് സംഭവിക്കുക.

ഡിസംബറിൽ ഭൂമിയുടെ നോർത്ത് പോൾ സൂര്യനിൽ നിന്നും പുറംതിരിയും, ഇത് ദക്ഷിണ അർദ്ധഗോളത്തിൽ കൂചുതൽ സൂര്യപ്രകാശം ലഭിക്കുന്നതിന് കാരണമാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ദിനം ആഘോഷമാക്കാറുണ്ട്. ഈ പ്രതിഭാസം കാണാൻ ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ചിൽ നിരവധി പേരാണ് ഇന്നേദിവസം തടിച്ചുകൂടുക. അയർലെൻഡിൽ, 5000 വർഷം പഴക്കമുള്ള ന്യൂഗ്രേഞ്ച് എന്ന ശവകല്ലറയിൽ ആളുകൾ ഇന്നേദിവസം എത്താറുണ്ട്. ഈ ശവകുടീരങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം എത്തുന്നത് കാണാനാണ് ആളുകൾ ഇവിടെയെത്തുന്നത്.

വിന്റർ സോളിസ്റ്റിസിനെ ‘ഡോംഗ്‌സി ഫെസ്റ്റിവൽ’ എന്നാണ് ചൈനക്കാർ പറയുന്നത്. ഈ ദിവസം പ്രദേശവാസികൾ കുടുംബക്കാരോടൊപ്പം റൈസ് ബോളുകൾ കഴിച്ചും മറ്റും ആഘോഷിക്കും. ഇത് കുടുംബത്തിൽ ഐക്യവും സമൃദ്ധിയും ഉണ്ടാകുമെന്ന് വിശ്വസിച്ചുപോരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here