Advertisement

രാജ്യത്തെ ഏറ്റവും വലിയ റെയിൽ റോഡ് പാലമായ ബോഗി ഭീൽ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു

December 25, 2018
Google News 0 minutes Read
bogi bheel inaugurated by pm

രാജ്യത്തെ ഏറ്റവും വലിയ റെയിൽ റോഡ് പാലമായ ബോഗിഭീൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. 4.9 കിലോ മീറ്റർ നീളമുള്ള പാലം 21 വർഷമെടുത്താണ് പൂർത്തിയാക്കിയത്. അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തിയിലേക്ക് സൈനിക നീക്കങ്ങൾ വേഗത്തിലാക്കുവാനും, വടക്കൻ അസാമും അരുണാചൽ പ്രദേശിനുമിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറക്കാനും പാലം ഉപകരിക്കും.

ബ്രഹ്മപുത്ര നദിക്കു മുകളിലൂടെയാണ് ബോഗിഭീൽ റെയിൽ റോഡ് പാലം നിർമ്മിച്ചിരിക്കുന്നത്. 1997 ൽ എച്ച് ഡ് ദേവഗൌഡ പാലത്തിൻറെ തറക്കല്ലിടൽ നിർവഹിച്ചത്. 2002 ൽ എ ബി വാജ്‌പേയ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനു ശേഷം 16 വർഷങ്ങൾ കഴിഞാണ് നിർമാണം പൂർത്തിയാക്കി രാജ്യത്തിനു സമർപ്പിച്ചത്.

ഉദ്ഘാടനത്തിനു ശേഷം പ്രധാന മന്ത്രി പാലത്തിലുടെ സഞ്ചരിച്ചു. റെയിൽവേ സർവീസിൻറെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. പാത യാഥാർത്ഥ്യമായതോടെ വടക്കൻ അസമിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയും. അമ്പത് ലക്ഷത്തോളം ജനങ്ങൾക്ക് പാലം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ. ചൈനീസ് അതിർത്തിയിലേക്കുള്ള രാജ്യത്തിൻറെ സൈനിക നീക്കങ്ങൾ വേഗത്തിലാക്കാനാകും. സൈനിക ടാങ്കുകളും, ആയുധങ്ങളും കൊണ്ട് പോകാനാകും വിധമാണ് നിർമാണം. രാജ്യത്തേറ്റവും വലിയ റെയിൽ റോഡ് പാലത്തിൽ മൂന്ന് വരി പാതയും, രണ്ട് ലൈൻ റെയിൽ പാതയുമാണുള്ളത്. 1700 കോടിയായിരുന്നു നിർമാണ ചിലവായി കണക്കായിതെങ്കിലും 5900 കോടി രൂപക്കാണ് നിർമാണം പൂർത്തിയാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here