Advertisement

തേനിച്ചകളുടെ ‘കണക്കുകൂട്ടല്‍’ ശരിയാണെന്ന് ഗവേഷകര്‍

December 26, 2018
Google News 0 minutes Read
bee

തേനീച്ചകളെക്കുറിച്ച് കൗതുകകരമായ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ലണ്ടനിലെ ഏതാനും ഗവേഷകർ. തേനീച്ചകൾക്കും മനുഷ്യരെ പോലെ കൃത്യമായി കണക്കുകൾ വഴങ്ങും എന്നാണ് ഇവരുടെ കണ്ടെത്തൽലണ്ടനിലെ ക്വീൻ മേരി സർവ്വകലാശാലയിലെ ഗവേഷകരാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

നാല്  ഗ്രന്ഥികൾ മാത്രമുള്ള  തേനീച്ചയുടെ തലച്ചോറിന് സമാനമായ ,മിനിയേച്ചർ തലച്ചോർ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തലെന്ന് ഗവേഷകർ പറഞ്ഞു. വസ്തുക്കളെ തിരിച്ചറിയുകയും എണ്ണം മനസ്സിലാക്കുകയും ചെയ്യാൻ മിനിയേച്ചർ തലച്ചോറിന് എളുപ്പത്തിൽ സാധിച്ചു എന്നാണ് വിശദീകരണം . തേനീച്ചകൾക്ക് ഒന്നു മുതൽ പത്തു വരെ എണ്ണാൻ സാധിക്കുമെന്ന ്‌നേരത്തെ കണ്ടെത്തിയിരുന്നു. മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി കണക്കിന്റെ കാര്യത്തിൽ തേനീച്ചകൾക്ക് പരിമിതികളുണ്ടെന്ന് ഗവേഷകർ സമ്മതിക്കുന്നു .ഓരോ വസ്തുക്കളെയും അടുത്തു പോയി നിരീക്ഷിച്ച് അവയെ ഘട്ടം ഘട്ടമായി തിരിച്ചറിയാനെ തേനീച്ചകൾക്ക് കഴിവുള്ളു എന്ന്് ഗവേഷകർ വിശദീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here