Advertisement

ഉന്നാവോ കൂട്ടബലാത്സംഗ കേസിലെ ഇരക്കും മാതാപിതക്കൾക്കിമെതുരെ പൊലീസ് കേസ്

December 27, 2018
Google News 0 minutes Read
police case against unnao rape victim and family

ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ കൂട്ടബലാത്സംഗ കേസിലെ ഇരക്കും മാതാപിതക്കൾക്കിമെതുരെ പൊലീസ് കേസെടുത്തു. പീഢന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ സമർപ്പിച്ചിരുന്ന രേഖകൾ വ്യാജമായിരുന്നു എന്ന പരാതിയെ തുടർന്നാണ് പൊലീസ് നടപടി.

ഉത്തർപ്രദേശിലെ ഉന്നാവോയിൽ കഴിഞ്ഞ ഏപ്രിലിലാണ് പെൺകുട്ടി കൂട്ട ബലാത്സംഗത്തിരയാകുന്നത്. ഇരയുടെ കുടുംബത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് പോലീസ് 11 പേരെ അറസ്റ്റ് ചെയ്തത്. ബിജെപി എംഎൽഎ കുൽദീപ് സിങ് സെനഗറായിരുന്നു മുഖ്യ പ്രതി. കേസ് സംബന്ധിച്ച കോടതി നടപടികൾ തുടരുന്നതിമിടെയാണ് കെസിൽ പ്രതിയായ ഹരിപാൽ സിങിന്റെ ഭാര്യ കോടതിയെ സമീപിച്ചത്.
പീഡന സമയത്ത് പെൺകുട്ടി പ്രായപൂർത്തി ആയിരുന്നുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാൻ പഠിച്ചിരുന്ന സ്‌കൂളിലെ പ്രിൻസിപ്പാളിന്റെയും റായ്ബറേലി ജില്ലയിലെ ബേസിക് ശിക്ഷാ അധികാരിയുടെയും വ്യാജഒപ്പുകളും സീലുകളും ഉപയോഗിച്ച് വ്യാജ ടി സി തയ്യാറാക്കിയെന്നായിരുന്നു ആരോപണം. തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം ഉത്തർപ്രദേശ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

രേഖകളുടെ സത്യാവസ്ഥ മനസ്സിലാക്കാനുള്ള പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ പോലീസ് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ പിതാവ് കസ്റ്റഡിയിലിരിക്കെ മരണപെട്ടിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here