Advertisement

പോക്‌സോ നിയമം കർശനമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം

December 28, 2018
Google News 0 minutes Read
central govt plans amendment of pocso act

പോക്‌സോ നിയമത്തിൽ കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തി കർശനമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.
ബാലനീതി വകുപ്പിൻറെ ആവശ്യം മന്ത്രി സഭ അംഗീകരിച്ചു. വധശിക്ഷ ഉൾപ്പെടെ കൂടുതൽ ശിക്ഷാ നടപടികൾ കൊണ്ടുവരും. കൊപ്രയുടെ താങ്ങുവില കൂട്ടാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി.

പോക്സോ നിയമത്തിലെ പഴുതുകൾ അടയ്ക്കണമെന്ന് നീണ്ടനാളത്തെ ആവശ്യത്തിന് ഫലപ്രാപ്തിയായിരിക്കുകയാണ്. ബലനീതിവകുപ്പിന്റെയും നിയ്മവകുപ്പിന്റെയും വിദഗ്ദസമിതി ശുപാർശ ചെയ്ത നിർദ്ധേശങ്ങൾ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിച്ച് അംഗികരിച്ചു. പോക്സോ ആക്ടിലെ 4,5,6,9,14,15,42 വകുപ്പുകളാണ് ഭേഭഗതി ചെയ്യുക. ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്ക് എതിരായ നടപടികൾ പരാമർശിയ്ക്കുന്ന 4,5,6 വകുപ്പുകൾ ഭേഭഗതി ചെയ്യുമ്പോൾ പരമാവധി ശിക്ഷയായ് വധശിക്ഷ ഉൾപ്പെടുത്തും.

പ്രക്യതി ദുരന്തം അടക്കമുള്ള എതെങ്കിലും ദുരന്തത്തിലെ ഇരകളായ കുട്ടികളെ ലൈംഗികമായ് പീഡിപ്പിയ്ക്കുന്നവർക്കുള്ള ശിക്ഷയും കൂടുതൽ ശക്തമാകും. ഇതിനയ് പോക്സോ നിയമത്തിലെ 9 ആം വകുപ്പിൽ ഭേഭഗതികൾ ഉൾപ്പെടുത്താനാണ് തിരുമാനം. ഹോർമോനുകളുടെയോ രാസവസ്തുക്കളുടെയോ സഹായത്തോടെ കുട്ടികൾക്കളെ കീഴ്പ്പെടുത്തി അതിക്രമത്തിനിരയാക്കുന്നവരോടും കർശനമായാകും പുതിയ വ്യവസ്ഥകൾ ഇടപെടുക. വാണിജ്യ താത്പര്യത്തൊടെയോ അല്ലാതയോ കുട്ടികളുടെ ലൈംഗികമയ് ഉപയോഗിയ്ക്കുകയും എതെങ്കിലും വിധത്തിലുള്ള ഫൊട്ടോ വീഡിയോ ചിത്രംകരണം നടത്തുകയും ചെയ്താൽ ജയിൽ ശിക്ഷയ്ക്ക് പുറമേ പിഴശിക്ഷകൂടി ഉൾപ്പെടുത്തി കൂടുതൽ ശക്തമാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here