Advertisement

കെ ജി ദേവകിയമ്മ അന്തരിച്ചു

December 28, 2018
Google News 0 minutes Read

റേഡിയോ, നാടക, ടെലിവിഷൻ ആർട്ടിസ്റ്റുമായ കെ ജി ദേവകിയമ്മ നിര്യാതയായി. 97 വയസായിരുന്നു. കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിൻറെ സ്ഥാപക പത്രാധിപരുമായിരുന്ന പരേതനായ കലാനിലയം കൃഷ്ണൻ നായരുടെ ഭാര്യയായിരുന്നു ദേവകി അമ്മ.

വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു ദേവകിയമ്മ. തിരുവിതാംകൂർ റേഡിയോ നിലയം നിലവിൽ വന്ന അന്ന്മുതൽ അവിെ ആർട്ടിസ്റ്റായിരുന്നു. ഒരിടത്തൊരു ഫയൽവാൻ, കിലുക്കം, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, വക്കാലത്ത് നാരായണൻ കുട്ടി, സൂത്രധാരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംസ്‌കാരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here