Advertisement

കണ്ണൂരിൽ നിന്നും കാണാതായ പത്ത് പേർ പോയത് ഐഎസിന്റെ അഫ്ഗാനിസ്ഥാൻ മൊഡ്യൂളിലേക്ക്; വിവരങ്ങൾ 24ന്

December 28, 2018
Google News 1 minute Read

നവംബറിൽ കണ്ണൂരിൽ നിന്നും കാണാതായവർ പോയത് ഐഎസിന്റെ അഫ്ഗാനിസ്ഥാൻ മൊഡ്യൂളിലേക്കെന്ന് സ്ഥിരീകരിച്ച് എൻഐഎ. ദുബായിൽ എത്‌നിതിയ ശേഷം ഇറാൻ മാർഗ്ഗമാണ് ഇവർ അഫ്ഗാനിലേക്ക് കടന്നതെന്ന് ദുബായ് പോലീസും കണ്ടെത്തിയിട്ടുണ്ട്. രണ്ട് കുടുംബങ്ങളടക്കം പത്തു പേരടങ്ങുന്ന സംഘത്തിന്റെ വിശദ വിവരങ്ങൾ 24ന്

അഴീക്കോട് പൂതപ്പാറ സ്വദേശി അൻവർ, ഭാര്യ അഫ്‌സില, 7ഉം, 4ഉം, 2ഉം വയസുള്ള മക്കൾ എന്നിവരെ സംബന്ധിച്ച കൃത്യമായ വിവരമാണ് ദുബായ് പോലീസ് കൈമാറിയത്. നവംബർ 19ന് കണ്ണൂർ വിട്ട ഇവർ പിന്നീട് ദുബായിലെത്തിയെന്നും നവംബർ 28ന് ഇറാനിലേക്ക് കടന്നുവെന്നും പാസ്‌പോർട്ട് രേഖകൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായി. L6949378 എന്ന അൻവറിന്റെ പാസ്‌പോർട്ട് നംബർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.

രണ്ടാമത്തെ കുടുംബമായ പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കൾ എന്നിവരും കുറുവയിലെ നിസ്സാമുദ്ദീനെയും പറ്റിയുള്ള വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ കൈമാറാൻ കഴിയില്ലെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. ഇവരുടെ പാസ്‌പോർട്ട് വിവരങ്ങളടക്കം കൈമാറിയെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. എന്നാൽ മുഴുവൻ പേരും അഫ്ഗാനിൽ എത്തിയതായി കേസന്വേഷിക്കുന്ന എൻഐഎ കൊച്ചി യൂണിറ്റ് വ്യക്തമാക്കി. ഇറാനിൽ നിന്നും റോഡ് മാർഗ്ഗം ഇവർ അഫ്ഗാനിൽ എത്തിയതെന്നാണ് കണ്ടെത്തൽ. കാസർഗോഡ് സ്വദേശി അബ്ദുൾ റാഷിദ് അബ്ദുള്ള ഉൾപ്പെടുന്ന ഖൊറാസാൻ മൊഡ്യൂൾ ആണ് ഇവരുടെ ലക്ഷ്യമെന്നും എൻഐഎ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here