Advertisement

എല്‍.ഡി.എഫ് മുന്നണി വിപുലീകരണത്തിലെ എതിര്‍പ്പ് പരസ്യമാക്കി വി.എസ്

December 28, 2018
Google News 1 minute Read
vs achuthanandan approaches hc in connection with icecream parlor case

മുന്നണി വിപുലീകരണത്തിലെ എതിര്‍പ്പ് പരസ്യമാക്കി വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. വര്‍ഗീയ കക്ഷികള്‍ക്കും സവര്‍ണ മേധാവിത്വം ഉള്ളവര്‍ക്കുമുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് വി.എസ് പറഞ്ഞു. കുടുംബത്തില്‍ പിറന്നവര്‍ ശബരിമലയിലേക്ക് പോകില്ലെന്ന നിലപാടുള്ളവര്‍ മുന്നണിയ്ക്ക് ബാധ്യതയാകുമെന്നും വി.എസ് തുറന്നടിച്ചു.

Read More: ഷാരൂഖ് മൂന്നടി പൊക്കത്തിലായത് ഇങ്ങനെ; സീറോയുടെ മേയ്ക്കിങ് വീഡിയോ

എന്നാല്‍, എല്‍.ഡി.എഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് വി.എസ് ഉന്നയിച്ച വിമര്‍ശനം ചര്‍ച്ച ചെയ്യേണ്ടത് സംസ്ഥാന ഘടകമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

Read More: ഭക്ഷണം വാരിക്കൊടുത്ത് പൊലീസ്; സ്‌നേഹവീഡിയോയ്ക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ

അതേസമയം, ഇടത് മുന്നണിയില്‍ താന്‍ പുതുമുഖമല്ലെന്ന പ്രതികരണവുമായാണ് ആര്‍. ബാലകൃഷ്ണപിള്ള വി.എസിന് പരോക്ഷമായി മറുപടി നല്‍കിയത്. തന്നെ ഔപചാരികമായി മുന്നണിയില്‍ എടുത്തെന്നെ ഉള്ളൂ. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വി.എസിന് ഉണ്ടെന്ന് ബാലകൃഷ്ണപിള്ള മറുപടി നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here