Advertisement

വിഖ്യാത നോവലിസ്റ്റ് അമോസ് ഓസ് അന്തരിച്ചു

December 29, 2018
Google News 1 minute Read
amos oz passes away

വിഖ്യാതനായ ഇസ്രയേൽ നോവലിസ്റ്റ് അമോസ് ഓസ് അന്തരിച്ചു. 79 വയസ്സായിരുന്നു. നൊബേൽ സമ്മാനത്തിനു സാധ്യതയുള്ള എഴുത്തുകാരുടെ പട്ടികയിൽ പലവർഷവും ഇടം നേടിയ എഴുത്തുകാരനാണ് ഓസ്.

ജൂതരാഷ്ട്രമെന്ന നിലയിൽ ഇസ്രയേലിന്റെ വളർച്ചയും അറബ്-ജൂത സംഘർഷങ്ങളും പ്രമേയമാക്കിയ രചനകളാണ് ഓസിനെ ലോകപ്രശസ്തനാക്കിയത്. ഓസിന്റെ പ്രശസ്തമായ ആത്മകഥാപരമായ നോവൽ ‘എ ടെയിൽ ഓഫ് ലവ് ആൻഡ് ഡാർക്‌നസ് ‘ നടിയും സംവിധായികയുമായ നടലി പോർട്മാൻ 2015 ൽ സിനിമയാക്കി. അരനൂറ്റാണ്ടു നീണ്ട സാഹിത്യജീവിതത്തിൽ ഹീബ്രുവിൽ 19 നോവലുകൾ രചിച്ചു. ഒട്ടേറെ ചെറുകഥകളും ലേഖനങ്ങളും എഴുതി. കൃതികൾ ഇംഗ്ലിഷ് അടക്കം വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബ്ലാക് ബോക്‌സ്, ഇൻ ദ് ലാൻഡ് ഓഫ് ഇസ്രയേൽ, ജൂഡാസ് എന്നിവയാണ് മുഖ്യകൃതികൾ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here