Advertisement

ഖനിയില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു

December 30, 2018
Google News 1 minute Read

മേഘാലയിലെ ഖനിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാ പ്രവർത്തനത്തനം തുടരുന്നു. നാവിക സേനയുടെ മുങ്ങൽ വിഗദ്ധ സംഘത്തിന് ഖനിക്കുള്ളിൽ പ്രവേശിക്കാനായില്ല.വിശാഖപട്ടണത്ത് നിന്നും 15 അംഗ നാവിക സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. 320 അടി താഴ്ചയുള്ള ഖനിയിൽ നിന്ന് 15 തൊഴിലാളികളെയും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. തൊഴിലാളികളുടേത് എന്ന് കരുതുന്ന മൂന്ന് ഹെൽമറ്റുകൾ മാത്രമാണ് ഇതുവരെ കിട്ടിയത്. ഡിസംബർ 13നാണ് ജയ്ന്തിയ ഹിൽസിലെ ഖനിയിൽ തൊഴിലാളികൾ കുടുങ്ങിപ്പോയത്. ഖനിയിൽ 70 അടിയിലേറെ വെള്ളം നിറഞ്ഞത് രക്ഷാപ്രവർത്തനം ദുർഘടമാക്കി.

Read More: ഖനിയില്‍ നിന്ന് ദുര്‍ഗന്ധം; ’15 തൊഴിലാളികളും മരിച്ചു?’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here