Advertisement

ക്യാമറയ്ക്ക് മുന്‍പില്‍ തകര്‍ത്തഭിനയിച്ച് ധോണിയും പാണ്ഡ്യയും (വീഡിയോ)

January 1, 2019
Google News 2 minutes Read

കളിക്കളത്തിലെ പ്രിയ താരങ്ങള്‍ ക്യാമറയ്ക്ക് മുന്‍പില്‍ തകര്‍ത്തഭിനയിച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അത് പുതുവര്‍ഷ സമ്മാനമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയും ഓള്‍റൗണ്ടര്‍ താരം ഹാര്‍ദിക് പാണ്ഡ്യയും തകര്‍ത്തഭിനയിച്ച പരസ്യ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Read More: ‘ഒരു മാറ്റവുമില്ല’; പുതുവര്‍ഷത്തിലും കോഹ്‌ലി നമ്പര്‍ വണ്‍

സ്റ്റാര്‍ ചാനലിന് വേണ്ടിയാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. ഒരു മരക്കൊമ്പിലിരുന്ന് ക്രിക്കറ്റ് മത്സരം വീക്ഷിക്കുന്നതാണ് പശ്ചാത്തലം. ബോജ്പുരി ഭാഷയിലാണ് ഇരുവരും സംസാരിക്കുന്നത്. പരസ്യം ഇതിനകം തന്നെ തരംഗമായി. നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്. ഇരുവരുടെയും അഭിനയ ശൈലിയേയാണ് കണ്ടവര്‍ പുകഴ്ത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here