Advertisement

കോഴിക്കോട് ബോംബ് സ്‌ഫോടനം; ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

January 1, 2019
Google News 0 minutes Read

കോഴിക്കോട് കുറ്റ്യാടി കാക്കുനിയില്‍ ബോംബ് സ്ഫോടനം. പറമ്പത്ത് അബ്ദുള്ള മുസ് ലിയാര്‍ എന്നയാളുടെ പറമ്പിലാണ് സ്ഫോടനം നടന്നത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുസ് ലീം ലീഗ് പ്രവര്‍ത്തകരായ സാലീം,ആരിഫ് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സാലിമിന്റെ കൈപ്പത്തി തകര്‍ന്നു. ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.  പൊലീസ് എത്തുമ്പോഴേക്കും സംഭവസ്ഥലം വൃത്തിയാക്കിയിരുന്നതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here