Advertisement

ബ്രഹ്മപുരം തീപിടുത്തം; തീ നിയന്ത്രണ വിധേയം

January 1, 2019
Google News 2 minutes Read

കൊച്ചി ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം.തീ പൂര്‍ണ്ണമായും അണയ്ക്കുന്നതിനുള്ള ശ്രമം  രാത്രിയും തുടരുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള പറ‍ഞ്ഞു,

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബ്രഹ്മപുരത്ത് മാലിന്യത്തിന് തീ പിടിച്ചത് . പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഏറെയുണ്ടായിരുന്നതിനാൽ തീ പെട്ടന്ന് പടരുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും 15 ലധികം ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ബ്രഹ്മപുരത്ത് ഉടൻ മാലിന്യപ്ലാന്റ് പ്രാവർത്തികമാക്കുമെന്നും അതോടെ ഇത്തരം പ്രശ്നങ്ങൾ അവസാനിക്കുമെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here