Advertisement

‘ഒരു മാറ്റവുമില്ല’; പുതുവര്‍ഷത്തിലും കോഹ്‌ലി നമ്പര്‍ വണ്‍

January 1, 2019
Google News 1 minute Read

2019 തുടങ്ങുമ്പോഴും ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ബൗളർമാരിൽ ജസ്പ്രീത് ബുംറ കരിയറിലെ ഏറ്റവും മികച്ച റാങ്കിങായ പതിനാറിലെത്തി. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ പ്രകടനമാണ് ബുംറക്ക് തുണയായത്. മെൽബൺ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ മാത്രമാണ് തിളങ്ങിയതെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ വെല്ലുവിളിക്കാൻ ആരുമില്ല. രണ്ടാമതുള്ള കെയ്ൻ വില്യംസണിനേക്കാൾ 34 പോയിന്റ് മുന്നിലാണ് വിരാട്. ചേതേശ്വർ പൂജാര നാലാം സ്ഥാനം നിലനിർത്തി.

Read More: അനുഷ്‌കയുമൊത്ത് പുതുവര്‍ഷം ആഘോഷിച്ച് വിരാട് കോഹ്‌ലി

മെൽബണിലെ മാൻ ഓഫ് ദി മാച്ച് പ്രകടനമാണ് ജസ്പ്രീത് ബുംറയെ ബൗളർമാരുടെ പതിനാറാം റാങ്കിലെത്തിച്ചത്. രവീന്ദ്ര ജഡേജ താഴേക്കിറങ്ങിയപ്പോൾ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ് രണ്ടാമതെത്തി. ശ്രീലങ്കക്കെതിരായ
തകർപ്പൻ പ്രകടനം ന്യൂസിലാൻഡിന്റെ ട്രെന്റ് ബോൾട്ടിനെ ഏഴാം സ്ഥാനത്തേക്കെത്തിച്ചു. ഇതോടെ ആർ അശ്വിൻ എട്ടാമതായി. ഓൾ റൗണ്ടർമാരുടെ പട്ടികയിലും രവീന്ദ്ര ജഡേജ ഒരു സ്ഥാനം താഴേക്കിറങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here