Advertisement

പാലക്കാട് ഒറ്റപ്പാലത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാവിന് വെട്ടേറ്റു

January 4, 2019
Google News 0 minutes Read
congress worker attacked in palakkad

പാലക്കാട് ഒറ്റപ്പാലത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനു വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി എൻ.കെ കൃഷ്ണൻകുട്ടിക്കാണ് വെട്ടേറ്റത്. ഹർത്താൽ ദിനത്തിലെ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. തലയ്ക്കു സാരമായി പരുക്കേറ്റ കൃഷ്ണൻകുട്ടിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here