Advertisement

പ്രളയാനന്തര പുനര്‍നിര്‍മ്മാണം; വീട് പുനര്‍നിര്‍മാണത്തിന് 6594 കുടുംബങ്ങള്‍ക്ക് ആദ്യഗഡു നല്‍കി

January 5, 2019
Google News 1 minute Read
central team to visit kerala to assess flood destruction in kerala

2018-ലെ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്കുള്ള ധനസഹായ വിതരണത്തിന്‍റെ പുരോഗതി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ വിലയിരുത്തി. പ്രളയാനന്തര പുനർ നിർമാണത്തിന്‍റെ ഭാഗമായി വീട് പുനര്‍നിര്‍മാണത്തിന് 6594 കുടുംബങ്ങള്‍ക്ക് ആദ്യഗഡു നല്‍കി. തകര്‍ന്ന വീടുകളെ ആറു വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം നൽകുന്നത്. സ്വന്തം ഭൂമിയില്‍ വീട് നിര്‍മാണം ആരംഭിക്കാന്‍ ഇതിനകം 7,457 കുടുംബങ്ങള്‍ അപേക്ഷ നൽകി. ഇവരില്‍ 6,594 പേര്‍ക്ക് ആദ്യഗഡു നല്‍കി. മലയോരമേഖലയില്‍ 95,100 രൂപയും സമതലപ്രദേശത്ത് 1,01,900 രൂപയുമാണ് ആദ്യഗഡുവായി നല്‍കുന്നത്. നാലു ലക്ഷം രൂപയില്‍ ബാക്കിയുളള തുക രണ്ടു ഗഡുക്കളായി നല്‍കും.

Read More: ദേശീയ നേതാക്കള്‍ രംഗത്തിറങ്ങും; ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ബിജെപി

ന്തം ഭൂമിയില്‍ വീട് നിര്‍മാണം ആരംഭിക്കാന്‍ അപേക്ഷിച്ച അര്‍ഹരായവര്‍ക്കെല്ലാം അടുത്തയാഴ്ചയോടെ ആദ്യഗഡു നല്‍കും. ഭാഗികമായി തകര്‍ന്ന 2,43,690 വീടുകളില്‍ 57,067 പേര്‍ക്ക് തുക ലഭ്യമാക്കി. വീട് പുനര്‍നിര്‍മാണത്തിന് അപേക്ഷകരെ സഹായിക്കാന്‍ ‘സുരക്ഷിത കൂടൊരുക്കും കേരളം’ എന്ന പേരില്‍ ബ്ലോക്കുതലത്തിലും നഗരസഭാ തലത്തിലും 81 സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വീടുകള്‍ തകര്‍ന്ന പുറമ്പോക്കിലെ കുടുംബങ്ങളെ പുനരധി വസിപ്പിക്കുവാന്‍ വ്യക്തമായ രൂപരേഖ തയ്യാറാക്കാന്‍ കലക്ടര്‍മാര്‍ക്ക് ദുരിതാശ്വാസ കമ്മിഷണര്‍ പി.എച്ച് കുര്യന്‍ നിർദ്ദേശം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here