Advertisement

സംഘപരിവാർ സംഘടനകളുടെ സംയുക്ത സമ്മേളനത്തിന് ചെന്നൈയില്‍ തുടക്കം

January 6, 2019
Google News 0 minutes Read
sang parivar

സംഘപരിവാർ സംഘടനകളുടെ സംയുക്ത സമ്മേളനത്തിന് ഇന്ന് ചെന്നൈയിൽ തുടക്കമാകും. അയോധ്യ വിഷയത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികളാണ് യോഗം പ്രധാനമായും പരിഗണിയ്ക്കുക. നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ ആർ.എസ്.എസ്സും വി.എച്ച്.പി യും അടക്കം 30 സംഘപരിവാർ സംഘടനകൾ ഭാഗമാകും. അയോധ്യ വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിയ്ക്കാൻ വൈകുന്ന സാഹചര്യത്തിൽ സ്വീകരിയ്ക്കേണ്ട തുടർ നിലപാടിൽ സമ്മേളനം ധാരണ രൂപപ്പെടുത്തും. അതേസമയം ശബരിമല വിഷയം യോഗത്തിൽ ചർച്ച ചെയ്യില്ലെന്നാണ് സൂചന. അതേസമയം ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ നടപടികളെ വിമർശിയ്ക്കുന്ന പ്രമേയം സമ്മേളനം പുറപ്പെടുവിയ്ക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here