Advertisement

ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് ഐക്യരാഷ്ട്ര സഭ

January 6, 2019
Google News 0 minutes Read
farhan haq

ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച്  ഐക്യരാഷ്ട്ര സഭയും. ശബരിമലയിൽ പ്രായഭേദമന്യേ സ്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രിം കോടതി വിധിയെ ബഹുമാനിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ ഔദ്യോഗിക വക്താവ് ഫർഹാൻ ഹഖ്. ശബരിമല വിഷയത്തിൽ യു എന്നിന്റെ മറുപടി ആരാഞ്ഞ മാധ്യമപ്രവർത്തകരോടായിരുന്നു അദേഹത്തിന്റെ മറുപടി. ശബരിമലയുമായി ബന്ധപ്പെട്ട അക്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് യുവതീ പ്രവേശനത്തിലെ യുഎൻ നിലപാടിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചത്. നിങ്ങൾക്കറിയാവുന്ന പോലെ ഇത് സുപ്രീം കോടതി അഭിപ്രായം പറഞ്ഞ വിഷയമാണ്. അതിനാൽ ഇത് ഇന്ത്യയിലെ നിയമവിദഗ്ധരുടെ കൈകളിൽ ഞങ്ങൾ വിട്ടു കൊടുക്കുന്നു എന്നായിരുന്നു വിഷയത്തെക്കുറിച്ചുള്ള ഫർഹാൻ ഹഖ്ന്റെ മറുപടി.

സ്ത്രീകൾക്കുള്ള അവകാശം സംബന്ധിച്ച യുഎന്നിന്റെ കാഴ്ചപ്പാട് എല്ലാ മതങ്ങളുടേയും കാര്യത്തില്‍ സമാനമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഇത് എല്ലാവര്‍ക്കും ബാധകമാണ്. എങ്ങനെ നടപ്പില്‍ വരുത്തും എന്നതാണ് ചോദ്യം. ഇക്കാര്യത്തില്‍ ഞാന്‍ പറഞ്ഞത് പോലെ, ആത്യന്തികമായി കോടതി നിലപാട് വ്യക്തമാക്കിയ കാര്യമാണിത്. നിയമത്തെ ബഹുമാനിക്കാന്‍ ഞങ്ങള്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു’ എന്നായിരുന്നു ഫർഹാൻ ഹഖ്ന്റെ മറുപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here