Advertisement

സേവ് ആലപ്പാട്; പെണ്‍കുട്ടിയുടെ വീഡിയോ ചര്‍ച്ചയാകുന്നു

January 7, 2019
Google News 1 minute Read
alappad

ജനിച്ച മണ്ണില്‍ തന്നെ മരിക്കണം, അത് ഞങ്ങളുടെ ആഗ്രഹമാണ്, അതിന് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. സേവ് ആലപ്പാട് ക്യാമ്പെയിന് വേണ്ടി ഈ പെണ്‍കുട്ടി പറയുന്ന ലൈവ് വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്. കുഞ്ഞു വാക്കുകള്‍ കൊണ്ട് ഒരു പ്രദേശത്തെ ജനത മുഴുവന്‍ നേരിടുന്ന ഭീതിയെ ഈ പെണ്‍കുട്ടി പുറംലോകത്തെ ബോധ്യപ്പെടുത്തുകയാണ്. ആലപ്പാട് എന്ന പ്രദേശത്തിന്റെ പ്രത്യേകതയും അവരുടെ പ്രശ്നങ്ങളും അതിനായി നാട്ടുകാര്‍ നടത്തുന്ന പ്രക്ഷോഭങ്ങളും പെണ്‍കുട്ടിയുടെ വാക്കുകളിലുണ്ട്.

1965 ൽ ട്രാവൻകൂർ മിനറൽസ് എന്ന കമ്പനിയെ ഇന്ത്യൻ റെയർ എർത്തസ് ( IRE ) കമ്പനി ഏറ്റെടുത്ത് കരിമണൽ ഖനനം തുടങ്ങിയത്. പടിഞ്ഞാറ് അറബികടൽ, കിഴക്ക് ടിഎസ് കായൽ ,കടലിനും കായലിനും മദ്ധ്യേ വരമ്പു പോലെ 17 കിലോമീറ്റർ നീളത്തിൽ നീണ്ടു നിവർന്ന് കിടക്കുകയാണ് ആലപ്പാട് പഞ്ചായത്ത് കടലും കായലും തമ്മിലുള്ള അകലം ചില സ്ഥലങ്ങളിൽ 200 മീറ്റർ വരെയും ചിലയിടങ്ങളിൽ 20 മീറ്ററിനു താഴെയുമാണ് .ഈ വരമ്പിലാണ് ഖനനം നടക്കുന്നത്.
1909 ൽ തിരുവിതാംകൂർ തീരത്തുനിന്ന് ജർമ്മനിയിലേക്ക് കയറ്റി അയച്ച കയർ ഉല്പന്നങ്ങളിൽ കരിമണലിന്റെ തിളക്കം കണ്ടു പിടിച്ചത് ജർമ്മൻ സായിപ്പ് ഹെർഷംബർഗ് ആണ് തുടർന്നുള്ള അന്വേഷണം സായിപ്പിനെ ചവറയിൽ എത്തിച്ചു. നീണ്ടകരയിൽ നിന്ന് കരിമണലുമായി ജർമ്മനിയിലേക്ക് ആദ്യ കപ്പൽ പോകുന്നത് 1922 ലാണ് .
1932 ൽ എഫ് എക്സ് പെരേര & സൺസ് എന്ന കമ്പിനി ചവറയിൽ സ്ഥാപിക്കപ്പെടുന്നതോടെയാണ് പൂർണ്ണ തോതിൽ ഇവിടെ കരിമണൽ ഖനനം തുടങ്ങുന്നത്. തുടർന്ന് ട്രാവൻകൂർ മിനറൽ കോർപ്പറേഷൻ 1933 ൽ സ്ഥാപിക്കപ്പെട്ടു. പിന്നീട് 1951 ൽ ടൈറ്റാനിയം ഡയോക്സൈഡ് പിഗ് മെന്റിനും അനുബന്ധ ഉൽപന്നങ്ങൾക്കുമായി സംസ്ഥാന ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് എന്ന കമ്പനി ആരംഭിച്ചു. 1956ല്‍ ഈ കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തു. ട്രാവൻകൂർ മിനറൽ കോർപ്പറേഷനുമായി സഹകരിച്ചു പ്രവർത്തനം തുടങ്ങിയ ബ്രിട്ടീഷ് കമ്പനിയായ ഹോക്കിൻസ് & വില്ല്യംസ് ലിമിറ്റഡ് 1960 ൽ അടച്ചു പൂട്ടി. 1971 ൽ എഫ്എക്സ്പി മിനറൽസ് കമ്പനി കൂടി കേരള സർക്കാർ ഏറ്റെടുത്തതോടെ കരിമണൽ ഖനന മേഖലയിൽ നിന്ന് സ്വകാര്യ ഏജൻസികൾ പൂർണ്ണമായും പിന്‍വലിഞ്ഞു.

‘സ്റ്റോപ്പ് മൈനിംഗ്, സേവ് ആലപ്പാട്’ എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമരം

നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎലും ഐആര്‍ഇയും മാത്രമാണ് കരിമണൽ ഖനന മേഖലയിൽ ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here