Advertisement

ലോക് സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ വേണമെന്ന് ബിഡിജെഎസ്

January 8, 2019
Google News 0 minutes Read

ലോക് സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ വേണമെന്ന് ബിഡിജെഎസ്. കൊച്ചിയില്‍ ചേർന്ന എന്‍ഡിഎ യോഗത്തിലാണ് ബിഡിജെഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍,  ചാലക്കുടി,  ഇടുക്കി, ആലപ്പുഴ, പത്തനതിട്ട, ആറ്റിങ്ങല്‍  സീറ്റുകളാണ് ബി ഡി ജെ എസ് ആവശ്യപ്പെട്ടത്. പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തിൽ ചർച്ചയാകാമെന്നുമാണ് ബിജെപി നിലപാട്. അതേ സമയം വനിതാമതില്‍ പങ്കാളിത്തം സംബന്ധിച്ച ബി ഡി ജെ എസ് നിലപാടിനെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലോക്സഭാതിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് ഗുണംചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here