Advertisement

സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ തടവും പിഴയും നൽകുന്ന നിയമം പ്രാബല്യത്തിൽ

January 8, 2019
Google News 0 minutes Read
ordinance on imprisoning miscreants damaging public property enacted

സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ തടവും പിഴയും നൽകുന്ന നിയമം പ്രാബല്യത്തിൽ .മന്ത്രിസഭ പാസാക്കിയ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ശിക്ഷാ നടപടികൾക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകേണ്ടന്ന ഓർഡിനൻസിലും ഗവർണർ ഒപ്പിട്ടുണ്ട്.

ഹർത്താലുകളുടേയും സംഘർഷത്തിന്റെയും ഭാഗമായി സ്വകാര്യ സ്വത്ത് തശിപ്പിച്ചാൽ ജീവപര്യന്തം വരെ തടവുശിക്ഷ നൽകാവുന്ന നിയമം നിലവിൽ വന്നു. പ്രത്യേക മന്ത്രിസഭാ യോഗം പാസാക്കിയ ഓർഡിനസിന് ഗവർണർ അംഗീകാരം നൽകി. ശിക്ഷാ നടപടികൾക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ നൽകേണ്ടന്ന ഓർഡിനൻസിനും ഗവർണർ അംഗീകാരം നൽകി. ഇതിനായി കേരള പൊലീസ് ആക്ടിലെ 101 6 വകുപ്പ് ഭേദഗതി ചെയ്യുന്നതാണ് ഓർഡിനൻസ് . ശിക്ഷാ നടപടികൾ പ്രമോഷന് തടസമായി പരിഗണിക്കരുതെന്നാണ് 101 6 വകുപ്പ് പറയുന്നത്. ഓർഡിനൻസ് പ്രാബല്യത്തിലായതോടെ ശിക്ഷാ നടപടികൾക്ക് വിധേയരായവർക്ക് ഇനി സ്ഥാനക്കയറ്റം ലഭിക്കില്ല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here