Advertisement

പണിമുടക്ക്; വ്യാപാര മേഖല നിശ്ചലം

January 9, 2019
Google News 1 minute Read
industrial sector came to a stand still on strike

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിലും വ്യാപാര മേഖല നിശ്ചലമായി. നഗരങ്ങൾ കേന്ദ്രീകരിച്ച് ഒറ്റപ്പെട്ട മേഖലകളിൽ കടകൾ തുറന്ന് പ്രവർത്തിച്ചതൊഴിച്ചാൽ സംസ്ഥാനത്ത് വ്യപാര സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. കോഴിക്കോട് മിട്ടായിതെരുവിലെ മിക്ക വ്യപാര സ്ഥാപനങ്ങളും ഇന്ന് തുറന്ന് പ്രവർത്തിച്ചത് പണിമുടക്ക് ദിനത്തിലെ വിത്യസ്ത കാഴ്ചയായി.

ട്രെയ്ഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദ്വിദിന ദേശിയ പണിമുടക്ക് സംസ്ഥാനത്തെ വ്യപാര മേഖലയെ രണ്ടാം ദിനത്തിലും ദുരിതത്തിലാക്കി. വ്യപാര സംഘനകളുടെ ആഹ്വാനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ പ്രധാന വ്യപാര കേന്ദ്രമായ മിട്ടായിതെരുവിൽ മിക്ക കടകളും ഇന്ന് തുറന്ന് പ്രവർത്തിച്ചു. ആലപ്പുഴ ജില്ലയിൽ പുലയൻ വഴി മാർക്കറ്റ് ഉൾപ്പടെ കടകൾ തുറന്ന് പ്രവർത്തിച്ചു. തിരുവനന്തപുരത്തെ ചാല മാർക്കറ്റ് ഉൾപ്പടെ സംസ്ഥാനത്തെ പ്രമുഖ വ്യപാര കേന്ദ്രങ്ങൾ സ്തംഭിച്ചു .

എറണാകുളം തൃശ്ശൂർ ജില്ലകളിലും വ്യപാര മേഖലയിൽ പണിമുടക്ക് ഭാഗികമായിരുന്നു. തൃശൂരിൽ നഗരത്തിൽ പെട്രോൾ പമ്പുകളടക്കം വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായി തുറന്ന് പ്രവർത്തിച്ചു.

കണ്ണൂർ ജില്ലയിൽ കാൾടെക്‌സ്, സൗത്ത് ബസാർ എന്നിവിടങ്ങളിൽ ഒഴിച്ചു നിർത്തിയാൽ വ്യപാര മേഖല അനക്കമില്ലാതെയായി. വയനാട് ജില്ല ഭാഗികമായാണ് പണിമുടക്കിൽ പങ്കുചേർന്നത്.സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളിൽ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിച്ചിട്ടില്ല

അതിനിടെ കഴിഞ്ഞ ദിവസം ആലുവയിൽ തുറന്ന് പ്രവർത്തിച്ച ഗ്യാസ് ഏജന്‌സിയിലേക്ക് കല്ലെറിഞ്ഞ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 4 പേർക്കെതിരെ കേസെടുത്ത സംഭവത്തിൽ Dyfi പ്രവർത്തകരായ ജോജോ, ഷാജഹാൻ എന്നിവറെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here