Advertisement

ലോകബാങ്ക് പ്രസിഡന്റ് ജിം യോംഗ് കിം രാജിവച്ചു

January 9, 2019
Google News 0 minutes Read

ലോകബാങ്ക് പ്രസിഡന്റ് ജിം യോംഗ് കിം രാജിവച്ചു. കാലാവധി തീരാൻ നാലുവർഷം ബാക്കി നിൽക്കവെയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം.തുടർച്ചയായ ആറ് വർഷത്തെ സേവനത്തിന് ശേഷമാണ് ജിം യോംഗ് കിം സ്ഥാനമൊഴിയുന്നത്. രാജിവെക്കാനുള്ള കാരണം വ്യക്തമല്ല. ഫെബ്രുവരി ഒന്ന് മുതൽ രാജി പ്രാബല്യത്തിൽ വരും. യോംഗ് കിമ്മിന് പകരം ഇടക്കാല പ്രസിഡന്റായി ലോകബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ്റ്റലീന ജോർജീവയെ നിയമിച്ചു. 2012 ജൂലൈ ഒന്നിനാണ് ലോകബാങ്ക് പ്രസിഡന്റായി കിം ആദ്യം ചുമതലയേൽക്കുന്നത്. 2017ൽ രണ്ടാം വട്ടവും കിം തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് കിമ്മിന്റെ പേര് മാത്രമേ അന്ന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാതെ സ്ഥാനമൊഴിഞ്ഞിരിക്കുകയാണ് കിം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here