Advertisement

കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ രാജ്യവ്യാപകമായി കാർഷിക കടങ്ങൾ എഴുതി തള്ളും; രാഹുല്‍ ഗാന്ധി

January 9, 2019
Google News 0 minutes Read
Rahul Gandhi

കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ രാജ്യവ്യാപകമായി കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് കോൺഗ്രസ് അദ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരണത്തിലേറിയ സംസ്ഥാനങ്ങളിൽ കാർഷിക കടം എഴുതി തള്ളുമെന്ന വാഗ്ദാനം പാലിച്ചു.എല്ലാ കാർഷിക കടങ്ങളും എഴുതി തളളാൻ പ്രധാന മന്ത്രിയ്ക്കുമേൽ സമ്മർദ്ധം ശക്തമാക്കും. ലോകസഭയിൽ വരാൻ പോലുംപ്രധാനമന്ത്രി തയ്യാറാകുന്നില്ല. പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞ എല്ലാ നുണകളും കോൺഗ്രസ് പുറത്ത് കൊണ്ടുവന്നു. റാഫേൽ ഇടപാടിൽ ജോയിന്റ് പാർലമെന്റ് കമ്മിറ്റി അന്വേഷണം നടത്തണമെന്നും റാഹുൽ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ജയ്പ്പൂരിൽ കർഷക റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here