Advertisement

ദേശീയ പണിമുടക്ക്; ട്രേഡ് യൂണിയനുകൾ പാർലമെന്റ് മാർച്ച് നടത്തി

January 9, 2019
Google News 0 minutes Read

48 മണിക്കൂർ ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയനുകൾ പാർലമെന്റ് മാർച്ച് നടത്തി. പശ്ചിമ ബംഗാൾ, ത്രിപുര, ഒറീസ,ബീഹാർ, കർണാടക, ജാർഖണ്ഡ്, ഹരിയാന ഇന്നും പ്രതിഷേധ പരിപാടികൾ നടന്നു. ഇന്ന് അർദ്ധ രാത്രിയിൽ പണിമുടക്ക് അവസാനിക്കും.

10 ദേശീയ ട്രേഡ് യൂണിയൻ നേതാക്കളുടെ നേതൃത്വത്തിലാണ് പാർലമെന്റ് മാർച്ചിൽ നടന്നത്. തൊഴിലാളികളുടെ കനത്ത പ്രതിഷേധം ഇനിയെങ്കിലും കേന്ദ്ര സർക്കാർ കാണണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

വ്യവസായിക മേഖലയിലും ഗ്രാമ പ്രദേശങ്ങളിലുമായി ഇരുപതു കോടി തൊഴിലാളികൾ പണിമുടക്കുന്നുണ്ടെന്നാണ് ട്രേഡ് യൂണിയൻ നേതാക്കളുടെ കണക്ക് കൂട്ടൽ. മിക്ക സംസ്ഥാനങ്ങളിലും പ്രധിഷേധ പരിപാടികൾ നടന്നു. ബി എസ് എൻ എൽ, എൽ ഐ സി, തപാൽ ബാങ്കിംഗ് മേഖല പൂർണ്ണായും പണിമുടക്കിന് ഒപ്പം നിന്നു. ജാർഖണ്ട്, ഛത്തീസ്ഗഡ എന്നീ സംസ്ഥാനങ്ങളിലെ ഖനി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു. വൻകിട സ്വകാര്യ കമ്പനികളിലെയും ഐ ടി മേഖലയിലെയും ജീവനക്കാർ പണിമുടക്കിനോട് അനുകൂലമായി പ്രതികരിചെന്ന് നേതാക്കൾ പറയുന്നു. പശ്ചിമ ബംഗാളിൽ പണിമുടക്ക് അനുകൂലികൾ സ്‌കൂൾ ബസിന് കല്ലെറിഞ്ഞു. രണ്ടു കുട്ടികൾക്ക് പരിക്കേറ്റു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here