Advertisement

ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്; കേരളത്തിന്റെ പ്രളയ സെസ്സില്‍ തീരുമാനമാകും

January 10, 2019
Google News 0 minutes Read
gst

കേരളത്തിന് പ്രളയ സെസ്സ്, വിദേശ വായ്പ പരിധി ഉയർത്തല്‍ എന്നീ കാര്യങ്ങളില്‍  നിർണ്ണായക തീരുമാനങ്ങള്‍ എടുക്കുന്ന ജി എസ് ടി കൌണ്‍സില്‍ യോഗം ഇന്ന് നടക്കും. പ്രളയ സെസ്സ് ഏർപ്പെടുത്താമെന്ന ജി എസ്‌ ടി മന്ത്രിതല ഉപസമിതിയുടെ ശുപാർശയില്‍ ഇന്ന് തീരുമാനമുണ്ടാകും.

ഒരു ശതമാനം  വരെ സെസ്സ് രണ്ടു വർഷ കാലവധിയില്‍ ഏർപ്പെടുത്താൻ  ഉപസമിതി ശുപാർശ ചെയ്തിട്ടുണ്ട്. പ്രളയത്തിന് ശേഷമുണ്ടായ സാന്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇപ്പോഴത്തെ നികുതിക്ക് പുറമെ പുനർനിർമാണ നികുതി ചുമത്താൻ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ ഇന്ന് തീർപ്പുണ്ടായേക്കും. നേരത്തെ ചേർന്ന ജി എസ് ടി മന്ത്രി തല ഉപസമിതി ഇക്കാര്യത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ദുരന്തങ്ങളുണ്ടാകുന്പോള്‍ മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലാക്കാവുന്ന തരത്തിലുള്ള നികുതി സമ്പ്രദായം കൊണ്ട് വരാനായിരുന്നു ജി എസ്‌ ടി കൌൺസിന്‍റെ ആലോചന. അത് പ്രയോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കേരളത്തിന്‌ മാത്രം സെസ് പിരിക്കാൻ അനുമതി നൽകാമെന്ന തീരുമാനത്തിൽ ഉപ സമിതി എത്തിയത്. ഒരു ശതമാനത്തിൽ താഴെ എന്നത് എത്രയാണെന്ന് കൌൺസില്‍ വ്യക്തത വരുത്തും.

എന്തെല്ലാം സേവനകൾക്കും ഉത്പങ്ങൾക്കും സെസ്സ് വേണമെന്നതും രണ്ടു വർഷത്തിൽ താഴെ എത്ര കാലം നികുതി പിരിക്കാമെന്നും സംസ്ഥാന സർക്കാരിന് തീരുമാനിക്കാം.  കേരളത്തിന്റെ പുനർ നിർമാണത്തിനുള്ള വിദേശ വായ്പ പരിധി എത്രയെന്ന് നിശ്ചയിക്കാൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യണമെന്ന ആവശ്യവും ജി എസ്‌ ടി കൌൺസില്‍ ചർച്ച ചെയ്യും. ധന ഉത്തരവാദിത്ത ബില്ലിന്പു റമെയുള്ള വായ്പ ആയതിനാൽ ഇതിനു കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. ജി എസ്‌ ടി കൌൺസിലില്‍ അനുകൂല തീരുമാനമുണ്ടായാല്‍ കേന്ദ്ര സർക്കാരിന് ശുപാർശ നല്‍കും.

ഒന്നര കോടി രൂപക്ക് താഴെ ഇടപാട് നടത്തുന്നവർ വർഷത്തിൽ ഒരിക്കൽ നികുതി റിട്ടേൺ സമർപ്പിച്ചൽ മതി. ചെറുകിട
സേവന ദാതാക്കളുടെ ജി എസ് ടി 18ല്‍ നിന്ന് പത്തില്‍ താഴെയായി ചുരുക്കുക തുടങ്ങിയ ഉപ സമിതി തീരുമാനങ്ങളും കൌണ്‍സില്‍ ഇന്ന് ചർച്ച ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here