Advertisement

അതിവേഗ തീവണ്ടിപ്പാതാ പദ്ധതി കേരളം ഉപേക്ഷിക്കുന്നു

January 10, 2019
Google News 0 minutes Read
kerala give up high speed railway line project

അതിവേഗ തീവണ്ടിപ്പാതാ പദ്ധതി കേരളം ഉപേക്ഷിക്കുന്നു. ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻറെ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിൻറെ വടക്കു തെക്കു ഭാഗങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കുന്നതിനാണ് കോർപ്പറേഷൻ രൂപീകരിക്കാൻ 2009ൽ തീരുമാനിച്ചത്. എന്നാൽ ഇന്ത്യൻ റെയിൽവെയുമായി യോജിച്ച് കേരളാ റെയിൽ ഡെവലപ്‌മെൻറ് കോർപ്പറേഷൻ രൂപീകരിക്കുകയും നിലവിലുളള റെയിൽപാതകൾക്ക് സമാന്തരമായി സെമിഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കാൻ മുൻഗണന നൽകുകയും ചെയ്തതിനാലാണ് കോർപ്പറേഷൻറെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here