Advertisement

യുഎസ്-മെക്‌സികോ അതിർത്തിയിലെ മതിൽ നിർമ്മാണ ചർച്ചയിൽ നിന്ന് ഡോണൾഡ് ട്രംപ് ഇറങ്ങിപ്പോയി

January 10, 2019
Google News 1 minute Read
Trump walks out of meeting with Democratic leaders on border wall

യുഎസ്-മെക്‌സികോ അതിർത്തിയിലെ മതിൽ നിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇറങ്ങിപ്പോയി.

ചർച്ച വെറും സമയം പാഴാക്കൽ മാത്രമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.30 ദിവസത്തിനുള്ളിൽ മതിൽ നിർമ്മിക്കാനാകുമോ എന്ന് താൻ ചോദിച്ചുവെന്നും ഇല്ലെന്നാണ് സ്പീക്കർ നാൻസി പെലോസി മറുപടി നൽകിയതെന്നും താൻ ഇറങ്ങിപ്പോവുകയായിരുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

മെക്‌സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ട്രംപ് ആവർത്തിച്ചു. മതിൽ നിർമ്മിക്കുന്നതിന് ട്രംപ് ഭരണകൂടം സജ്ജമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പ്രതികരിച്ചു .അതിനിടെ യുഎസിലെ ട്രഷറി സ്തംഭനം 19 ദിവസം പിന്നിട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here