Advertisement

എസ്ബിഐ ട്രഷറി ബാങ്ക് ആക്രമിച്ച കേസിൽ രണ്ടു എൻജിഒ യൂണിയൻ നേതാക്കൾ പിടിയിൽ

January 10, 2019
Google News 0 minutes Read
sbi

പണിമുടക്കിനിടെ എസ്. ബി. ഐ ട്രഷറി ബാങ്ക് ആക്രമിച്ച കേസിൽ രണ്ടു എൻ. ജി. ഒ യൂണിയൻ നേതാക്കൾ പിടിയിൽ. അശോകൻ, ഹരിലാൽ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് അനിൽകുമാർ എന്നിവരും പ്രതികളാണ്.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരത്തെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിനു നേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് എൻ.ജി.ഒ യൂണിയൻ നേതാക്കളെ അറസ്റ്റ് ചെയ്തത്. നേതാക്കളായ അശോകൻ, ഹരിലാൽ എന്നിവർ ഇന്നു രാവിലെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയർ അക്കൗണ്ടന്റാണ് അശോകൻ.ടെക്നിക്കൽ എജ്യൂക്കേഷൻ ഡയറക്ടറേറ്റിലെ അറ്റൻഡറാണ് ഹരിലാൽ.

കൂടാതെ ഹരിലാൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. അശോകൻ എൻ.ജി.ഒ യൂണിയൻ തൈക്കാട് ഏരിയാ സെക്രട്ടറിയും. ഇരുവരെയും ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.സംഭവത്തിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് അനിൽകുമാർ എന്നിവരും പ്രതികളാണ്.

കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം അക്രമം നടത്തിയ സംഘത്തിൽ ഉൾപ്പെട്ടവർ കീഴടങ്ങിയേക്കുമെന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here