Advertisement

യുയു ലളിത് ബെഞ്ചിൽ നിന്നും പിന്മാറി; ബാബരി മസ്ജിദ് ഭൂമി തർക്ക കേസിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു

January 10, 2019
Google News 0 minutes Read
u u lalit opts out of ayodhya case

ബാബരി മസ്ജിദ് ഭൂമി തർക്ക കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വാദം കേൾക്കുന്നത് മാറ്റിവെച്ചു. ജസ്റ്റിസ് യുയു ലളിത് ബാബ്‌റി കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിൽ നിന്ന് പിന്മാറിയതോടെയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ജനുവരി 29 ലേക്കാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്.

ബാബ്‌റി മസ്ജിദുമയി ബന്ധപ്പെട്ട ക്രിമിനല് കേസിൽ യു യു ലളിത് കല്യാൺ സിംഗിന് വേണ്ടി ഹാജരായിരുന്നു. സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ഇതേ തുടർന്നാണ് ജസ്റ്റീസ് ലളിതിന്റെ പിന്മാറ്റം. ഈ സാഹചര്യത്തിൽ ഭരണഘടന ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ടി വരും. പുനഃസ്സംഘടിപ്പിച്ച ഭരണഘടന ബെഞ്ച് അന്ന് കേസ് പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here