Advertisement

രാകേഷ് അസ്താനക്കെതിരായ അന്വേഷണം തുടരാമെന്ന് കോടതി

January 11, 2019
Google News 4 minutes Read

സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. രാകേഷ് അസ്താനക്കെതിരായ അഴിമതി കേസില്‍ അന്വേഷണം തുടരാമെന്ന് കോടതി വിധിച്ചു. പത്ത് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയോട് കോടതി ഉത്തരവിട്ടു. തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നായിരുന്നു അസ്താനയുടെ ഹര്‍ജി. അസ്താനയും കേസിലെ മറ്റൊരു പ്രതി ഡിസിപി ദേവേന്ദ്ര കുമാറും ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്.

മാംസ വ്യാപാരി മോയിൻ ഖുറേഷിക്കെതിരായ കള്ളപ്പണ കേസിൽ പ്രതിചേർക്കാതിരിക്കാൻ ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയിൽ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്. സിബിഐ തലപ്പത്തു തർക്കങ്ങൾ മൂർച്ഛിക്കാൻ കാരണമായത് ഈ കേസാണ്. മുൻ സിബിഐ ഡയറക്ടർ അലോക് വർമ വ്യക്തി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണ് കേസെന്നു വാദത്തിനിടെ ഇരുവരും ആരോപിച്ചിരുന്നു.

Read More: രാഹുല്‍ ദ്രാവിഡിന് ജന്മദിനം; ‘വന്‍മതിലി’ന്റെ 10 അപൂര്‍വ്വ റെക്കോര്‍ഡുകള്‍ അറിയാം

അതേസമയം, മുന്‍ ഡയറക്ടര്‍ അലോക് വർമ്മ ഇറക്കിയ ഉത്തരവുകൾ ഇടക്കാല സിബിഐ ഡയറക്ടർ നാഗേശ്വർ റാവു റദ്ദാക്കി. സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here