Advertisement

ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് സിപിഎം

January 11, 2019
Google News 1 minute Read
cpm

ശബരിമല വിഷയം ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ സിപിഐഎം. സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഇടതുമുന്നണിക്ക് അനുകൂലമാണ്. ഇപ്പോൾ കേരളത്തിൽ നിലവിലുള്ള 2004 ലേതിന് സമാനമായ രാഷ്ട്രീയസ്ഥിതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് താഴെ തട്ടിലുള്ളവർക്ക് സിപിഐഎം നിർദേശം നൽകിയിട്ടുണ്ട്.

Read Also: മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിനെതിരെ പരാമര്‍ശം

ലോക്സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി മണ്ഡലം ചുമതലക്കാർ വരെയുള്ളവർക്ക് എ.കെ.ജി സെന്ററിൽ ശില്‍പശാല നടത്തിയിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസംഗത്തിലാണ് അനുകൂല സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞത്.

Read Also: ഖനനം അശാസ്ത്രീയമാണെങ്കില്‍ നിര്‍ത്തിവയ്ക്കും: എംഎല്‍എയുടെ ഉറപ്പ്

ശബരിമല വിവാദം പ്രയോജനം ചെയ്യും. ചില മേഖലകളിലും ജനവിഭാഗങ്ങളിലുമുണ്ടായിട്ടുള്ള തെറ്റിദ്ധാരണ നീക്കണം. ന്യൂനപക്ഷ വിഭാഗങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കാനായിട്ടുണ്ട്. എന്നാൽ ഇവരെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാൻ ശക്തമായ ഇടപെടൽ വേണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാൾ യുഡിഎഫ് ദുർബലമായി. ഇതിന്റെ പ്രയോജനം ബിജെപി ക്ക് ലഭിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും കോടിയേരി പറഞ്ഞു.

Read Also: വിവാദം കൊണ്ട് കേരളത്തിന്റെ പുരോഗതി തടയാമെന്ന് മോഹിക്കേണ്ട: മുഖ്യമന്ത്രി (വീഡിയോ)

സർക്കാരിന്റെ വികസനനേട്ടങ്ങൾ വിശദമായി മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. ഭരണനേട്ടങ്ങളും വികസനപരിപാടികളും പരമാവധി ജനങ്ങളിലേക്കെത്തിക്കാനാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള ബൂത്ത്തല കൺവെഷനുകൾ ഈ മാസം 30നകം പൂർത്തിയാക്കണം. ഇന്നും നാളെയുമായി മണ്ഡലാടിസ്ഥാനത്തിലും ശില്‍പശാലകൾ ചേരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here