Advertisement

പ്രളയ സെസ്; തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി

January 11, 2019
Google News 0 minutes Read
nasarudheen

ഒരു ശതമാനം സെസ് ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. അവശ്യ സാധനങ്ങളുടേത് അടക്കം വിലവർധനവിന് കാരണമാകും. ഭാവിയിൽ കേരളത്തെ കണ്ട് മറ്റ് സംസ്ഥാനങ്ങളും ഇത്തരം അധിക സെസ് ഏർപ്പെടുത്തുമെന്നും തീരുമാനം പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും സമിതി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും ഇത് സംബന്ധിച്ച കത്ത് നൽകി. പ്രളയ പുനർനിർമാണത്തിന് 500 കോടി രൂപ അധികമായി പിരിക്കണമെങ്കിൽ ഹർത്താലുകൾ ഒഴിവാക്കിയാൽ മാത്രം മതിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസുറുദീൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here