Advertisement

ഇനി മുതൽ സൗദി ജീവനക്കാരെ നിയമിച്ചാലുടൻ അവരെ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരായി കണക്കാക്കും

January 12, 2019
Google News 0 minutes Read

സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനവുമായി സൗദി തൊഴിൽ ,സാമൂഹിക വികസന മന്ത്രാലയം. സൗദി ജീവനക്കാരെ നിയമിച്ചാലുടൻ അവരെ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരായി കണക്കാക്കുമെന്ന് മന്ത്രായലയം അറിയിച്ചു.

സൗദി വൽക്കരണം നടപ്പാക്കുന്നതിന്‌ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പുതിയ പദ്ധതിയാണ്‌ തൊഴിൽ ,സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ പുതുതായി നിയമിക്കുന്ന സൗദി പൗരന്മാരെ ഉടനടി നിതാഖാത്തിൽ ഉൾപ്പെടുത്തി സ്വദേശി ജീവനക്കാരെന്നോണം കണക്കാക്കും. ഇതുവരെ പുതുതായി നിയമിക്കുന്ന സൗദി പൗരന്മാരെ പൂർണ തോതിൽ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരെന്നോണം നിതാഖാത്തിൽ കണക്കാക്കുന്നതിന് ആറ് മാസം കാത്തിരിക്കേണ്ടിയിരുന്നു . എന്നാൽ ഇനി മുതൽ സൗദി ജീവനക്കാരെ നിയമിച്ചാലുടൻ അവരെ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരായി കണക്കാക്കും . സൗദി വൽക്കരണം നടപ്പാക്കുന്നതിന്‌ സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ദതിയുടെ ഭാഗമായാണ്‌ ഈ പുതിയ തീരുമാനമെന്ന് സൗദി തൊഴിൽ ,സാമൂഹിക വികസന മന്ത്രാലയവും വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here