Advertisement

അക്രമരാഷ്ട്രീയത്തിനെതിരെ യുഡിഎഫിന്റെ ഏകദിന ഉപവാസം ഇന്ന്

January 12, 2019
Google News 0 minutes Read
udf

അക്രമരാഷ്ട്രീയത്തിനെതിരെ യുഡിഎഫ് ഇന്ന് ഏകദിന ഉപവാസം സംഘടിപ്പിക്കും . ബിജെപിയും ആർഎസ്എസ്സും സിപിഐഎമ്മും ചേർന്ന് കേരളത്തെ ഭ്രാന്താലയമാക്കുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫിന്റെ ഉപവാസം . സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് തിരുവനന്തപുരത്തെ കവടിയാർ സ്‌ക്വയറിലെ വിവേകാനന്ദപ്രതിമയ്ക്കു മുന്നിലാണ് യുഡിഎഫ് നേതാക്കൾ ഉപവാസം നടത്തുക . രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും . കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങി മുതിർന്ന നേതാക്കൾ പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here