Advertisement

വിജ്ഞാന്‍സാഗര്‍ പദ്ധതി ഇന്ന് നാടിന് സമര്‍പ്പിക്കും

January 12, 2019
Google News 1 minute Read
വിജ്ഞാന്‍സാഗര്‍

കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി തൃശ്ശൂരില്‍ തുടങ്ങിയ വിജ്ഞാന്‍സാഗര്‍ പദ്ധതി ഇന്ന് നാടിന് സമര്‍പ്പിക്കും. കാളവണ്ടിയുഗം മുതൽ ശാസ്ത്രത്തിന്റെ വൻ കുതിച്ചുചാട്ടങ്ങളെല്ലാം തന്നെ ഒരുക്കിയ 90 ഓളം പവലിയനുകള്‍ പദ്ധതിയുടെ ഭാഗമായുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്ക് നാടിന് സമര്‍പ്പിക്കും. രാമവർമപുരത്ത ശാസ്ത്രസാങ്കേതിക പാർക്ക് ശാസ്ത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് വിസ്മയമാകും.

കൊച്ചുകൗതുകങ്ങൾ മുതൽ ബഹിരാകാശത്തെ കാണാക്കാഴ്ചകളും പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയും എല്ലാം ഒരുകുടക്കീഴില്‍ ഒരുക്കിയിട്ടുണ്ട്.
സ്പെയ്സ് എക്സ്പ്ലോറിയം. ഹബിൾ ടെലസ്കോപ് , സ്പേയ്സ് സ്യൂട്ട്, ഇന്റർനാഷണൽ സ്പേയ്സ് സ്റ്റേഷൻ, ശൂന്യാകാശ യാത്രകൾ തുടങ്ങി
ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് എല്ലാം വിജ്ഞാന്‍ സാഗറില്‍ നിന്ന് കണ്ട് മനസിലാക്കാം. നൂറോളം ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ശാസ്ത്ര സാങ്കേതിക പാർക്ക് സ്ഥാപിക്കുന്നത്. ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാർക്ക് ലോകോത്തര നിലവാരത്തിലേക്ക് വളരാൻ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here