Advertisement

കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദവി ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി

January 13, 2019
Google News 0 minutes Read
ak sikri

കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദവി ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി. സിബിഐ ഡയറക്ടറെ നീക്കാനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമായിരുന്ന സിക്രി വിവാദത്തെ തുടര്‍ന്നാണ് പദവി വേണ്ടെന്നുവച്ചത്. വിരമിച്ചതിനു ശേഷം സിക്രിക്ക് വാഗ്ദാനം ചെയ്ത കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലെ സ്ഥാനമാണ് നിരസിച്ചിരിക്കുന്നത്. സ്ഥാനം ഏറ്റെടുക്കുന്നതിനായി സര്‍ക്കാരിനു നല്‍കിയ സമ്മതം സിക്രി പിന്‍വലിച്ചു.

അടുത്തിയെ ഉണ്ടായ വിവാദങ്ങള്‍ വേദനിപ്പിക്കുന്നതായും അതിനാല്‍ തന്നെ കോമണ്‍വെല്‍ത്ത് ട്രൈബ്യൂണല്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നും നിയമ സെക്രട്ടറിക്ക് അയച്ച കത്തില്‍ സിക്രി പറഞ്ഞു. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ശേഷം സിക്രിക്ക് പദവി ഉറപ്പാക്കിയതാണ് വിവാദമായത്. വരുന്ന മാര്‍ച്ച് ആറിനാണ് സിക്രി വിരമിക്കുന്നത്. കോമണ്‍വെല്‍ത്ത് ട്രൈബ്യൂണല്‍ അംഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here