Advertisement

 പഴത്തോട്ടം പള്ളി ഓർത്തഡോക്സ് വിഭാഗം പൂട്ടി പുറത്തിറങ്ങി

January 13, 2019
Google News 0 minutes Read
church issue

യാക്കോബായ ഓർത്തഡോക്സ്‌ തർക്കം നിലനിന്നിരുന്ന എറണാകുളം പഴംത്തോട്ടം സെന്റ് മേരീസ് പള്ളിയിയിൽ ഓർത്തഡോക്സ് വിഭാഗം പൂട്ടി പുറത്തിറങ്ങി. മത്തായി ഇടയനാൽ കോർപ്പിസ്ക്കോപ്പായാണ് പള്ളി പൂട്ടിയത്. അതേ, പ്രാർത്ഥന തുടരും എന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി.

യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഉപവാസം നടത്തുന്നതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം തര്‍ക്കത്തില്‍ ഇടപെട്ടത്.  ആര്‍ഡിഒ യുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഓർത്തഡോക്സ്‌ വിഭാഗത്തിനു പുതിയ പള്ളിക്കുള്ളിലും യാക്കോബായ വിഭാഗത്തിനു പഴയ ചാപ്പലിനിലുള്ളിലും ആരാധന നടത്താൻ അനുമതി കൊടുത്തു. തുടര്‍ന്ന് ഉപവാസം അവസാനിപ്പിച്ചു ബാവ മടങ്ങി പോയി. ഇരു വിഭാഗവും രണ്ട് പള്ളികളിയായി ആരാധന നടത്തുകയാണ്.  ഇന്നലെ രാവിലെയാണ് മുപ്പതോളം ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിക്ക് അകത്ത് കയറിയത്.

യാക്കോബായ വിഭാഗത്തിന്‍റെ കൈവശമിരിക്കുന്ന പള്ളിയാണ് പഴന്തോട്ടം സെന്‍റ് മേരീസ് പള്ളി.  സുപ്രീംകോടതി വിധി മുൻ നിർത്തിയാണ് ഓർത്തഡോക്സ് വിഭാഗം ഇന്നലെ രാവിലെയോടെ പൂട്ട് പൊളിച്ച് കയറുകയായിരുന്നു. പിന്നാലെ ഓർത്തഡോക്സ് വികാരി മത്തായി ഇടനാലിന്‍റെ നേതൃത്വത്തിൽ ഇവർ പള്ളിയിൽ പ്രാർത്ഥനയും നടത്തി. ഇതോടെ പ്രതിഷേധവുമായി യാക്കോബായ വിഭാഗം പള്ളിക്ക് മുന്നിൽ എത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.  കഴിഞ്ഞ ദിവസം അന്തരിച്ച യാക്കോബായ സഭാംഗത്തിന്‍റെ മൃതദേഹം സംസ്ക്കാര ശുശ്രൂഷകൾക്കായി പള്ളിയിൽ കയറ്റാൻ അനുവദിക്കണമെന്ന് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം ജില്ലാ ഭരണകൂടത്തിന്‍റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനമായി.  സംസ്ക്കാര ചടങ്ങുകൾക്ക് മരിച്ചയാളിന്‍റെ ബന്ധുക്കളെ മാത്രമാണ് പൊലീസ് അകത്തേക്ക് കയറ്റിയത്. എന്നാൽ സംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞതോടെ  യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പള്ളിക്ക് മുന്നി‌ൽ ഉപവാസം ആരംഭിക്കുകയായിരുന്നു.

വന്‍ പോലീസ് സംഘം ഇവിടെ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here