Advertisement

ആലപ്പാട് കരിമണല്‍ ഖനനം; ആശങ്ക ദുരീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് കോടിയേരി

January 14, 2019
Google News 0 minutes Read

ആലപ്പാട്ടെ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായ വൽക്കരണമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ന്യായമായ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അവിടെ താമസിക്കുന്ന ആളുകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. കുറേ കാലമായി ഖനനം നടക്കുന്നു. കരിമണൽ കടത്തുന്നത് വ്യാപകമാണ്. അതിന്റെ ഉപയോഗം കേരളത്തിന്റെ വ്യവസായ മേഖലക്ക് കിട്ടുന്നില്ല. പ്രദേശത്തെ ആളുകൾ മാത്രമല്ല ഇപ്പോൾ സമരം നടത്തുന്നത്. സമരത്തിന് പിന്നിൽ ചില ദുരുദ്ദേശങ്ങളുണ്ടെന്നും കോടിയേരി കോഴിക്കോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here