Advertisement

പ്രധാനമന്ത്രി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ലക്ഷ്യം വച്ച് ബിജെപി

January 14, 2019
Google News 1 minute Read
narendra modi african tour begins today

സംസ്ഥാനത്ത് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയെത്തും. കൊല്ലം ബൈപ്പാസ് ഉദ്ഘാടനമാണ് ആദ്യ പരിപാടി. തുടര്‍ന്ന് പത്മനാഭ സ്വാമി ക്ഷേത്രവും മോദി സന്ദര്‍ശിക്കും.

Read Also: കര്‍ണാടകത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

നാളെ വൈകിട്ട് 5.20ന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കൊല്ലത്തെത്തുക. കൊല്ലം ബൈപ്പാസ് ഉദ്ഘാടനമാണ് ആദ്യ പരിപാടി. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇതിനോടകം കാരണമായ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം കൊല്ലം പീരങ്കി മൈതാനത്തേക്ക് നീങ്ങും. കേരളത്തിലെ ബിജെപിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ തുടര്‍ന്ന് മോദി സംസാരിക്കും. ശബരിമല ഉള്‍പ്പെടെയുള്ള വിഷയം കത്തി നില്‍ക്കെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

Read Also: പഴശ്ശിരാജയിലെ നീക്കം ചെയ്ത ഭാഗം വൈറലാകുന്നു

പൊതുപരിപാടിക്ക് ശേഷം കൊല്ലത്ത് നിന്നും തിരുവനന്തപുരത്ത് എത്തുന്ന നരേന്ദ്രമോദി 7.20ന് പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. കേന്ദ്ര സഹായത്തോടെയുള്ള ‘സ്വദേശി ദര്‍ശന്‍’ പദ്ധതി പ്രകാരം നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിക്കും. 7.40ഓടെ മടങ്ങുന്ന രീതിയിലാണ് യാത്രാ ക്രമീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here