Advertisement

വാവെയ് വൈ 9 ഇന്ന് ആമസോണിൽ ; വിലയും മറ്റ് സവിശേഷതകളും അറിയാം

January 15, 2019
Google News 2 minutes Read
huawei y9

വാവെയ് വൈ 9 ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും. ഒക്ടോബറിലാണ് ഫോൺ കമ്പനി പുറത്തിറക്കിയത്. ഡുവൽ ഫ്രണ്ട്, റിയർ ക്യാമറ, 4000 എംഎഎച്ച് ബാറ്ററി, ഡിസ്‌പ്ലേ നോച്ച് എന്നിവയാണ് ആമസോണിൽ മാത്രം ലഭിക്കുന്ന ഈ ഫോണിന്റെ ഹൈലൈറ്റ്.

Read More : ഐ ഫോൺ X നെ വെല്ലുന്ന സവിശേഷതയുമായി വൺ പ്ലസ് 5 ടി നവംബർ 16 ന്

15,990 രൂപയാണ് ഇന്ത്യയിൽ ഫോണിന്റെ വില. 4ജിബിയാണ് റാം. 64 ജിബിയാണ് ഇന്റേണൽ മെമ്മറി. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ 8.1 ഓറിയോയിൽ പ്രവർത്തിക്കുന്ന ഫോണിന്റെ ഡിസ്‌പ്ലേ 6.5 ഇഞ്ച് ഫുൾ എച്ച്ഡി (1080*2340 പിക്‌സൽ) ആണ്.

ഡുവൽ സെൽഫി ക്യാമറ 16 മെഗാപിക്‌സലും (f/2.0 അപ്പേർച്ചർ, 2 മൈക്രോൺ പിക്‌സൽസ്), 2 മെഗാപിക്‌സലും (f/2.4അപ്പേർച്ചർ) ആണ്. മുൻ ക്യാമറയും പിൻ ക്യമാറയും എഐ ബെയിസ്ഡ് ഫീച്ചർ അടിസ്ഥാനത്തിലുള്ള ചിത്രങ്ങളാണ് പകർത്തുക.

Read More : ഇതാ ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍

4G LTE, വൈഫൈ, ബ്ലൂടൂത്ത് , ജിപിഎസ്/എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, ലൈറ്റ് സെൻസർ, ഡിജിറ്റൽ കോമ്പസ്സ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് മറ്റു ഫീച്ചറുകൾ. ഫിംഗർപ്രിന്റ്‌റ് 4.0 ഐഡെന്റിഫിക്കേഷൻ ടെക്‌നോളജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിഗംർപ്രിന്റ് സെൻസറും ഫോണിലുണ്ട്. 4000 എംഎഎച്ച് ബാറ്ററിക്ക് പുറമെ 65 മണിക്കൂർ നീണ്ട് നിൽക്കുന്ന മ്യൂസിക്ക് പ്ലേബാക്ക്, ഒമ്പത് മണിക്കൂർ നീണ്ട വീഡിയോ പ്ലേ ബാക്ക് എന്നിവയും കമ്പനി അവകാശപ്പെടുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here