Advertisement

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങ് പൂർണമായും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിൽ : മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

January 15, 2019
Google News 0 minutes Read
kollam bypass inauguration ceremony under the control of pmo

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങ് പൂർണമായും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പിഎംഒ നിരന്തരമായി ചടങ്ങുകളിൽ മാറ്റം വരുത്തുകയാണ്. ജനപ്രതിനിധികളിൽ ചിലരെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

നേരത്തെ എംഎൽഎമാരായ എൻ. വിജയൻ പിള്ളയേയും എം. നൗഷാദിനേയും കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതായി പരാതി ഉയർന്നിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് കൊല്ലത്തെ ജനങ്ങളെ അവഗണനയോടെന്ന് എം.നൗഷാദ് എംഎൽഎ പറഞ്ഞു. വി.മുരളീധരൻ എം.പിയും സുരേഷ് ഗോപി എം.പിയും ഒ. രാജഗോപാൽ എംഎൽഎയും പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് ജില്ലയിലെ എംഎൽമാരായ ഒഴിവാക്കിയെന്നാണ് ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here