Advertisement

ആലപ്പാട് കരിമണല്‍ ഖനനം; ജനകീയ സമരസമിതിയുമായി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന്

January 17, 2019
Google News 1 minute Read
ep jayarajan

കരിമണൽ ഖനനത്തിന് എതിരായ അലപ്പാട്ടെ ജനകീയ സമര സമിതിയുമായി സർക്കാരിന്റെ ചർച്ച ഇന്ന് തിരുവനന്തപുരത്ത്. മന്ത്രി ഇ.പി ജയരാജന്റെ അധ്യക്ഷതയിൽ വൈകിട്ട് അഞ്ച് മണിക്ക് സെക്രട്ടേറിയറ്റിലാണ് ചർച്ച. ഇന്നലെ ഉദ്യോഗസ്ഥ – ജന പ്രതിനിധികളുടെ യോഗത്തിൽ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങൾ മന്ത്രി, സമര സമിതി നേതാക്കളെ അറിയിക്കും. ആലപ്പാട്ടെ ഖനനം സംബന്ധിച്ച പ്രശ്നം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനും സീ- വാഷിംഗ് നിർത്തിവെക്കാനുമടക്കമുള്ള തീരുമാനമാണ് ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ ഉണ്ടായത്. ഖനനത്തിനെതിരായ പ്രതിഷേധം ശക്തമായതോടെയാണ് സമരസമിതിയെ ചർച്ചയ്ക്ക് വിളിക്കാൻ സർക്കാർ തയ്യാറായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here