Advertisement

സമരക്കാരെ തള്ളി ഇപി ജയരാജന്‍; ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്

January 17, 2019
Google News 0 minutes Read
ep jayarajan

ആലപ്പാട്ടെ സമര സമിതി നേതാക്കളെ തള്ളി മന്ത്രി ഇപി ജയരാജന്‍. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നാണ് സമരസമിതി നേതാക്കള്‍ അല്‍പം മുമ്പ് പറഞ്ഞത്. എന്നാല്‍ ഇവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ഇപി ജയരാജന്‍ രംഗത്ത് എത്തി. ജനങ്ങളുടെ ആശങ്ക പരിഹരിച്ചു കൊണ്ട് സർക്കാരിന്റെ താല്പര്യവും സംരക്ഷിച്ചുകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖനനം നിർത്തണമെന്ന് സമരക്കാർപോലും ആവശ്യപ്പെട്ടിട്ടില്ല. അവർക്ക് ചില ആശങ്കകളുണ്ട് അത് പരിഹരിക്കുമെന്നും. സുരക്ഷിതത്വം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here