Advertisement

അയ്യപ്പജ്യോതിക്ക് നേരെ കല്ലെറിഞ്ഞ സിപിഎമ്മുകാരന്‍ കൊല്ലപ്പെട്ടെന്ന് വ്യാജ പ്രചാരണം

January 17, 2019
Google News 1 minute Read

അയ്യപ്പ ജ്യോതിക്ക് നേരെ കല്ലെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഇന്നലെ രാവിലെയാണ് കണ്ണൂര്‍ പെരിങ്ങോം പൊന്നമ്പാറയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചത്. പെരിങ്ങോം സ്വദേശി രാഹുല്‍ രമേശ്, കരിപ്പോട് സ്വദേശി അഖിലേഷ് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനായ അഖിലേഷിന്റെ ചിത്രവും ബൈക്കപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും സഹിതമാണ് സംഘപരിവാര്‍ ഗ്രൂപ്പുകളിലടക്കം വ്യാജ സന്ദേശം പ്രചരിച്ചത്. പയ്യന്നൂരില്‍ അയ്യപ്പ ജ്യോതിക്ക് നേരെ കല്ലെറിഞ്ഞവന്‍ ബൈക്കപകടത്തില്‍ കൊല്ലപ്പെന്നു എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രം പ്രചരിച്ചത്. എന്നാല്‍, അഖിലേഷ് അല്ല കൊല്ലപ്പെട്ടത്.

fake news

 

Read More: ‘ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക’; തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് ജാഥകള്‍

മാത്രമല്ല, സിപിഎം പ്രവര്‍ത്തകനായ അഖിലേഷ് ശബരിമല യുവതീ പ്രവേശത്തിന് എതിരാണെന്ന സൂചന നല്‍കുന്നതാണ് അഖിലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍. ‘പ്രാണൻ കൊടുത്തും ശബരിമലയെ സംരക്ഷിക്കും’, വിധി എന്തുമാകട്ടെ അയ്യപ്പനൊപ്പം എന്റെ വിശ്വാസങ്ങളും ആചാരങ്ങളും” എന്നിങ്ങനെയാണ് അയ്യപ്പനൊപ്പം എന്റെ വിശ്വാസങ്ങളും ആചാരങ്ങളും” എന്നിങ്ങനെയാണ് അഖിലേഷ് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്. ചെഗുവേരയുടെ ചിത്രമുള്ള ടൗവ്വൽ അഖിലേഷിന്റെ തലയിൽ കെട്ടിയ ചിത്രം ലഭിച്ചതോടെയാണ് സംഘപരിവാർ ഗ്രൂപ്പുകൾ വ്യാജപ്രചരണം അഴിച്ചുവിട്ടതെന്നും സൂചനയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here