Advertisement

ആലപ്പാട് കരിമണൽ ഖനന വിഷയത്തിൽ വിട്ടുവീഴ്ചയില്ലന്നാവർത്തിച്ച് സർക്കാർ

January 18, 2019
Google News 0 minutes Read
revenue dept inspection in alappad mining

ആലപ്പാട് കരിമണൽ ഖനന വിഷയത്തിൽ വിട്ടുവീഴ്ചയില്ലന്നാവർത്തിച്ച് സർക്കാർ. ഖനനത്തിന് സമ്പൂർണ നിരോധനമേർപ്പെടുത്തില്ലന്ന് ആവർത്തിച്ച വ്യവസായ മന്ത്രി ഇ പി ജയരാജൻ ആലപ്പാട് സന്ദർശിക്കുമെന്നും അറിയിച്ചു. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആലപ്പാട് സമര സമിതിയുമായ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ സമ്പൂർണ ഖനന നിരോധനം നടപ്പാക്കില്ലെന്നാവർത്തിച്ച് മന്ത്രി ഇ പി ജയരാജൻ. സമര സമിതിയുടെ നിലപാട് നിർഭാഗ്യകരമെന്നും മന്ത്രി വ്യക്തമാക്കി. ചർച്ച പരാജയപ്പെട്ടത് ദൗർഭാഗ്യകരമാണ്. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ബൈറ്റ് ആലപ്പാട്ട് സമ്പൂർണ ഖനന നിരോധനം നടപ്പാക്കണമെന്ന സമരസമിതിയുടെ ആവശ്യം സർക്കാർ തള്ളിയതോടെയാണ് ഇന്നലെ ചർച്ച പരാജയപ്പെട്ടത്. പ0ന റിപ്പോർട്ട് വരും വരെ തീരത്തു നിന്നുള്ള മണലെടുപ്പ് നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here