Advertisement

ശക്തിതെളിയിച്ച് മമത ബാനര്‍ജി; ഇന്ത്യ ഐക്യ റാലിക്ക് മികച്ച പിന്തുണ; 20 ലേറെ ദേശീയ നേതാക്കള്‍ പങ്കെടുത്തു

January 19, 2019
Google News 1 minute Read
united india

ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതില്‍ ശക്തിതെളിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ഇന്ത്യ ഐക്യ റാലി’ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ഇരുപതോളം ദേശീയ പാര്‍ട്ടികള്‍ റാലിയില്‍ പങ്കെടുത്തു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാലിയില്‍ നിന്നും വിട്ടുനിന്നു. റാലിക്ക് എല്ലാ വിധ പിന്തുണയും അറിയിച്ച് രാഹുല്‍ ഇന്നലെ മമത ബാനര്‍ജിക്ക് കത്ത് നല്‍കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടിയാണ് മമത ബാനല്‍ജി ഇന്ത്യ ഐക്യ റാലി സംഘടിപ്പിച്ചത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ ചെയര്‍മാന്‍ എം കെ സ്റ്റാലിന്‍, ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഫറൂഖ് അബ്ദുള്ള, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ ശരദ് പവാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്പീക്കര്‍മാര്‍ ഉള്‍പ്പെടെ റാലിയില്‍ അണിനിരന്നു.

കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി, മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ എന്നിവരാണ് റാലിയില്‍ പങ്കെടുത്ത മറ്റ് നേതാക്കള്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ‘കറുത്ത’ ഭരണത്തോട് പ്രതിപക്ഷ നേതാക്കള്‍ക്കുള്ള മനോഭാവം റാലിക്ക് ലഭിച്ച പിന്തുണയില്‍ നിന്നും വ്യക്തമാണെന്ന് രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ കുടുംബത്തേയും വിശ്വാത്തേയും സംരക്ഷിക്കാനാണ് ഐക്യ റാലിയില്‍ ഒന്നിച്ചണിനിരന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here