Advertisement

ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ഗെയ്ല്‍ പൈപ്പ് ലൈന്‍; പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

January 19, 2019
Google News 24 minutes Read
PINARAYI ON GAIL

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവസാന മിനുക്കുപണി പൂര്‍ത്തിയാക്കി പൈപ്പ് ലൈന്‍ വേഗത്തില്‍ നാടിന് സമര്‍പ്പിക്കാനാണ് തീരുമാനം. മതിയായ നഷ്ട പരിഹാരം ഉറപ്പാക്കി ജനങ്ങളുടെ ആശങ്ക പരിഹരിച്ചാണ് വികസന കുതിപ്പില്‍ നാഴികക്കല്ലാകുന്ന പദ്ധതിയ്ക്കായി സര്‍ക്കാര്‍ മുന്നോട്ടു പോയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കപ്പെടുകയാണ്. 
ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയാണ് ഈ നേട്ടം നാം കൈവരിക്കുന്നത്.

2010 ലാണ് വാതക പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായത്. 2012 ജനുവരിയിൽ രണ്ടാം ഘട്ടം, കൊച്ചി-മംഗലാപുരം , കൊച്ചി-കോയമ്പത്തൂർ -ബംഗളൂരു പദ്ധതിക്കും അനുമതി ലഭിച്ചു. സ്ഥലം ഏറ്റെടുക്കാത്തതിനെ തുടർന്ന് 2014 ആഗസ്തിൽ മുഴുവൻ കരാറുകളും ഗെയിൽ ഉപേക്ഷിച്ചു. ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് 2016 ജൂണിലാണ് ജീവൻ വച്ചത്.

കൊച്ചി- മംഗലാപുരം പാതയിൽ 410 കിലോമീറ്ററിലാണ്ണ് കേരളത്തിൽ പൈപ്പ് ലൈൻ ഇടേണ്ടത്. 2016 മെയ് വരെ 80 കി.മീ. ദൂരത്തിലുള്ള ഭൂവിനിയോഗ അവകാശം മാത്രമാണ് ഗെയിലിന് കൈമാറിയത്. 2016 ജൂണിന് ശേഷം 330 കി.മീ. പൈപ്പ് ലൈനിടാൻ സ്ഥലം ലഭ്യമാക്കി. ആയിരം ദിനങ്ങൾക്കുള്ളിലാണ് 380 കി മീ ദൂരത്തും പൈപ്പ് ലൈൻ ഇട്ടത്. 22 സ്റ്റേഷനുകളിൽ 22 ഉം ആയിരം ദിനങ്ങൾക്കിടയിൽ പൂർത്തീകരിച്ചു. അവസാന മിനുക്കുപണി പൂർത്തിയാക്കി പൈപ്പ് ലൈൻ വേഗത്തിൽ നാടിന് സമർപ്പിക്കാനാണ് തീരുമാനം.

കൊച്ചി- മംഗലാപുരം പാതയിൽ കൂറ്റനാട് വച്ച് കോയമ്പത്തൂർ – ബംഗളൂരു പാതയിലേക്കുള്ള പൈപ്പ് ലൈൻ ആരംഭിക്കും. കേരളത്തിന്റെ ഭാഗമായ 98 കിലോമീറ്ററിൽ 85 കി.മീ ലും ഭൂ വിനിയോഗ അവകാശം ലഭ്യമാക്കിയത് ഈ 1000 ദിനങ്ങൾക്കിടയിലാണ്. 20 കി മീ പ്രവൃത്തിയും ഈ ഘട്ടത്തിൽ പൂർത്തീകരിച്ചു.

മതിയായ നഷ്ട പരിഹാരം ഉറപ്പാക്കി ജനങ്ങളുടെ ആശങ്ക പരിഹരിച്ചാണ് വികസന കുതിപ്പിൽ നാഴികക്കല്ലാകുന്ന പദ്ധതിയ്ക്കായി സർക്കാർ മുന്നോട്ടു പോയത്.

We could now say with confidence that the GAIL pipeline project in Kerala will be completed, a feat that was once considered impossible to achieve. We have cleared all obstacles and the project will be completed within the 1000 day anniversary of this Government.

The second phase of the project, Kochi – Mangalore and Kochi – Coimbatore – Bengaluru parts, got approval in January 2012. The project was marred with delays during the initial phases. Problems in obtaining right of way over land led to the cancellation of all contracts in 2014. The stalled project was again resuscitated in 2016 under the new Government. Till May 2016, the right of way was secured only for 80 km long part of the total 410 km long stretch between Kochi and Mangalore.

After June 2016, right of way was obtained for the remaining 330 km long portion. The laying of pipeline in 380 km long part was completed within 1000 days. The construction of all the 22 stations in the stretch was also completed during this period. The final touches will be made soon and project will be dedicated to nation.

The Coimbatore – Bengaluru line starts at Koottanad on the Kochi-Mangalore line. The Bangalore line covers 100 km in the State, and right of way for 80 km long this line was obtained during the last 1000 days. The Government was able to achieve this feat with its interventions to ensure rightful compensation for the land owners.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here