Advertisement

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

January 20, 2019
Google News 0 minutes Read

ബത്തേരി അമ്പുകുത്തി റോഡിലെ നോര്‍ത്ത് മണിച്ചിറയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.നെന്മേനി ഗോവിന്ദമൂലയിലെ ചീങ്ങ മൂല ജയപ്രകാശിന്റെ മകന്‍ അഭിഷേക് (21) ആണ് മരിച്ചത്.ഇന്ന് രാത്രി ഏഴേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്.തലയ്ക്ക് മാരകമായി പരിക്കേറ്റ നിലയിലുള്ള അഭിഷേകിന്റെ മൃതദേഹം റോഡില്‍ കിടന്ന നിലയിലാണ് കാണപ്പെട്ടത്.തൊട്ടടുത്ത് യുവാവ് സഞ്ചരിച്ച ബൈക്കും മറിഞ്ഞു കിടപ്പുണ്ടായിരുന്നു.ബത്തേരി പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്നാണ് മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് എത്തിച്ചത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here