Advertisement

ബിജെപി പ്രകടനത്തിനിടെ സി.ഐ.യ്ക്ക് ആക്രമണം: 4 പേര്‍ അറസ്റ്റില്‍

January 20, 2019
Google News 1 minute Read

പാലക്കാട് പട്ടാമ്പിയില്‍ സി. ഐ. യ്ക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. പട്ടാമ്പി സ്വദേശികളായ മഹേഷ്, ജയകൃഷ്ണന്‍, സുഭാഷ്, ശ്രീരാജ് എന്നിവരാണ് അറസ്റ്റിലായത്. പട്ടാമ്പി ഓങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി.യുടെ പ്രകടനത്തിനിടെയാണ് പട്ടാമ്പി സി ഐ പി.വി.രമേഷിന് നേരെ ആക്രമണമുണ്ടായത്. ബിജെപി പ്രവര്‍ത്തകരുടെ കൈയ്യില്‍ ആയുധങ്ങള്‍ കണ്ടതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് ഒരു സംഘം മര്‍ദ്ദിച്ചത്.

സി.ഐ.യുടെ കൈയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഓങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം ചുവരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സി.പി.എം.-ബി.ജെ.പി. സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരുവിഭാഗങ്ങളും ശനിയാഴ്ച വൈകീട്ട് പ്രകടനം നടത്തിയത്. ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി. എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ സി.ഐ പി.വി.രമേഷിനെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here